Saturday, November 8, 2014


2014-15 വര്‍ഷത്തെ TDS Form 16 മെയ്‌ 31 ന് മുമ്പായി ഡൌണ്‍ലോഡ് ചെയ്തു ജീവനക്കാര്‍ക്ക് നല്‍കേണ്ടതാണ്    



spark data updation പൂര്‍ണമായും പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ജൂണ്‍  മാസം  HEADMASTER ക്ക്  ശമ്പളം ലഭിക്കില്ല 


അവധിക്കാല അധ്യാപക പരിശീലനം 
കേന്ദ്രം :മട്ടന്നൂര്‍ ഗവ യു പി സ്കൂള്‍ 
12-5-2015 to 16-5-2015 
               ക്ലാസ്സ്‌ 1,2 (മാലൂര്‍,മാങ്ങാട്ടിടം,മട്ടന്നൂര്‍)
               ക്ലാസ്സ്‌ 3,4(കൂടാളി,എടയന്നൂര്‍,വേങ്ങാട്)
               UP ......BS,SS 
18-5-2015 to 22-5-2015
               ക്ലാസ്സ്‌ 3,4 (മാലൂര്‍,മാങ്ങാട്ടിടം,മട്ടന്നൂര്‍)
               ക്ലാസ്സ്‌ 1,2 (കൂടാളി,എടയന്നൂര്‍,വേങ്ങാട്)
               UP ......MATHS ,MALAYALAM
23-5-2015 to 28-5-2015 
               UP ......ENGLISH,HINDI,ARABIC,URDU,SANSKRIT                     

                    
spark data updation പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഏപ്രില്‍ മാസ സാലറി process ചെയ്യാന്‍ സാധ്യമല്ല 


OBC PRE-METRIC SCHOLARSHIP BENEFICIARIES LIST
പ്രസിദ്ധീകരിച്ചു 


2015-16 വര്‍ഷത്തെ ഇന്‍കം ടാക്സ്    
2015-16 വര്‍ഷത്തെ ഇന്‍കംടാക്സ് മുന്‍കൂട്ടി 
കണക്കാക്കി മാര്‍ച്ച് മാസത്തെ ശമ്പളം മുതല്‍ 
അടച്ചു തുടങ്ങേണ്ടതാണ് 
മട്ടന്നൂര്‍ സബ് ജില്ലയിലെ 2014 -15 വര്‍ഷം 
വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള 
യാത്രയയപ്പ് 20.3.2015 ന് മട്ടന്നൂര്‍ 
മഹാദേവ ഹാളില്‍  

സൂക്ഷിച്ച ഞങ്ങളുടെ പ്രീയ സഹപ്രവര്‍ത്തകന്
 ആദരാഞ്ജലികള്‍ 


കണ്ണുര്‍ റവന്യൂ ജില്ലാ സ്ക്കൂള്‍ കലോത്സവ0


 2014 ഡിസംബര്‍ 4,  29,30,31, 2015 ജനുവരി 1 എന്നീ തീയതികളില്‍ തലശ്ശേരിയില്‍ 
വെച്ച് നടക്കുന്ന കണ്ണുര്‍ റവന്യൂ ജില്ലാ സ്ക്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കേണ്ട
 കുട്ടികള്‍ ഹാജരാക്കേണ്ട തിരിച്ചറിയല്‍ കാര്‍ഡിന്‍റെ മാതൃക ചുവടെ
 കൊടുത്തിരിക്കുന്നു. തിരിച്ചറിയല്‍ കാര്‍ഡിലും അതില്‍ പതിച്ച ഫോട്ടോയിലും
 അതാത് സ്ക്കൂള്‍പ്രധാനാദ്ധ്യാപകരുടെ മേലൊപ്പ് പതിച്ചു തന്നെ മത്സര ദിവസം
  ഹാജരാക്കേണ്ടതാണ്

https://drive.google.com/file/d/0ByHxAny24bZjMW92VjZKOXo4dlE/view?usp=sharing

STATE SASTHROLSAVAM PROGRAM NOTICE 

NUMATS Eligible list 2014-15                                            
  •         NUMATS Eligible list to Dist Level-Mattannur Sub-Dist


  • Sreenivasan K M        Muttanur UPS
    Prajin A                        Kallur New UPS
    Devang M                    Kallur New UPS
    Abhay Gopal               Muttanur UPS
    Neethisha C                 Vengad South UPS
    Adarsh K                      Mattannur GUPS
    Nimisha K                    Kallur UPS
    Sravan K                      Pazhassi West UPS
    Abhina                          Tholambra UPS
  • GO- Group Personal Accident Insurance Scheme - Renewal for 2015

Second Terminal Examination 2014

PRE-METRIC SCHOLARSHIP-2014-15   (ബെനിഫിഷറി  ലിസ്റ്റ് )


 മട്ടന്നൂര്‍ സബ്ജില്ലാ മേളകള്‍ 

ശാസ്ത്രമേള -കൂടാളി ഹൈസ്ക്കൂളില്‍ -  ഒക്ടോബര്‍ ..24
സ്പോര്‍ട്സ്-മട്ടന്നൂര്‍ ഹൈസ്ക്കൂളില്‍ ഒക്ടോബര്‍..29,30
കലോല്‍സവംകെ പി സി എച്ച്എസ്സ് എസ്സ് -  നവംബര്‍.22,24,25,26     
                                       
               
    ON LINE ENTRY                                              ..






മട്ടന്നൂര്‍ ഉപജില്ലാ ശാസ്ത്രമേള -ഫലങ്ങള്‍ 


mattannur sastramela
ശാസ്ത്രോത്സവം 2014


ജില്ലാ ശാസ്ത്ര മേള 2014-15
 


മട്ടന്നൂര്‍ സബ്ജില്ല സ്കൂള്‍ കലോത്സവം 

                    
എല്‍ പി വിഭാഗം മലയാളം പ്രസംഗം വിഷയം -ഹരിതവിദ്യാലയം 

മട്ടനൂര്‍ ഉപജില്ലാ കലോത്സവം 2014-15

മട്ടനൂര്‍ ഉപജില്ലാ കലോത്സവം 2014-15 
ചിത്രത്തില്‍ ക്ലിക്കുക
കലോത്സവ ഫലം ലോഗോ യില്‍ ക്ലിക്ക് ചെയ്യുക                                        

Saturday, October 25, 2014

Tuesday, October 14, 2014

നിങ്ങളുടെ ക്ലാസിലെ കുട്ടികളുടെ UID നമ്പര്‍ ചേര്‍ത്തിരിക്കുന്നതു ശരിയായിട്ടാണോ ?പരിശോധിക്കൂ... - തിരുത്തൂ...

Saturday, September 6, 2014

 CRC കോ-ഓർഡിനേറ്റർമാരുടെ വിശദവിവരങ്ങൾ

തസ്തിക നഷ്ടപ്പെട്ട് ക്ളസ്റ്റർ കോ-ഓർഡിനേറ്റർ മാരായി ജോലിചെയ്യുന്ന മുഴുവൻ റിട്രഞ്ച്ഡ് അദ്ധ്യാപകരുടെയും വിവരങ്ങൾ നിർദ്ദിഷ്ട പ്രഫോർമയിൽ ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ 2 പകർപ്പ് സപ്തംബർ 10 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .

Sunday, July 20, 2014

Teacher's Hand books for STD I, III, V & VII



പാഠ്യപദ്ധതി പരിഷ്ക്കരണത്തിന്റെ ഭാഗമായി ഈ വര്‍ഷം അഞ്ചു ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ക്കാണ് മാറ്റമുള്ളത്. വിദ്യാഭ്യാസ അവകാശനിയമപ്രകാരം സംസ്ഥാനങ്ങളിലെ പഠനനിലവാരം ഉയര്‍ത്തുന്നതിനു വേണ്ടി പാഠ്യപദ്ധതി പരിഷ്ക്കരിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ മാറ്റം. അതിന്‍പ്രകാരം 1, 3, 5, 7 ക്ലാസുകളിലും പ്ലസ് വണ്‍ ക്ലാസിലുമാണ് ഈ വര്‍ഷം പാഠപുസ്തകങ്ങള്‍ക്ക് മാറ്റമുള്ളത്. ഇത്തരം സാഹചര്യങ്ങളില്‍ പുതിയ പാഠപുസ്തകത്തിന്റെ സമീപനരീതികള്‍ പരിചയപ്പെടുന്നതിന് എപ്പോഴും അധ്യാപകരെ സഹായിക്കുന്നത് അധ്യാപകസഹായികള്‍ (Handbooks) ആയിരിക്കും. ഈ വര്‍ഷം എസ്.സി.ഇ.ആര്‍.ടി അധ്യാപകസഹായികളുടെ ആദ്യ 2 യൂണിറ്റുകളുടെ പി.ഡി.എഫുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയുടെ ലിങ്കുകള്‍ ചുവടെ നല്‍കിയിരിക്കുന്നു. അതില്‍ നിന്നും 1,3,5,7 ക്ലാസുകളിലെ നിങ്ങള്‍ക്കാവശ്യമുള്ള വിഷയങ്ങളുടെ അധ്യാപകസഹായികളുടെ ആദ്യ രണ്ട് യൂണിറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. 

ഒന്നാം ക്ലാസില്‍ ഗണിതം, മലയാളം എന്നിവയ്ക്ക് വ്യത്യസ്ത പാഠപുസ്തകങ്ങളാണ് ഇത്തവണയുള്ളത്. എല്‍.പി ക്ലാസുകളില്‍ വച്ചുതന്നെ കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിനുള്ള രണ്ട്, നാല് ക്ലാസുകളിലെ സിലബസില്‍ കാണാന്‍ കഴിയും. ഓരോ പാഠഭാഗം പിന്നിടുമ്പോഴും പഠിതാവ് നേടിയ ശേഷികള്‍ പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ പുതിയ സിലബസില്‍ ഉണ്ട്. കുട്ടികളുടെ കലാ, കായിക ശേഷികള്‍ മെച്ചപ്പെടുത്തുന്നതിന് അനുയോജ്യമായ വിദ്യാഭ്യാസം നല്‍കുന്നതിനുള്ള ചുവടുവെയ്പുകളും ഇതില്‍ കാണാന്‍ കഴിയും. നൃത്തം, നാടക, ചലച്ചിത്ര മേഖലകളെക്കുറിച്ച് ഗുണപരമായ അറിവ് നല്‍കുന്നതിനും പുതിയ കരിക്കുലത്തില്‍ ലക്ഷ്യമുണ്ട്. 

പാഠപുസ്തകങ്ങള്‍ പഠനത്തിനായുള്ള ഒരു ഉപകരണം മാത്രമായാണ് മാറിയ സമീപനരീതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. പഠനത്തിനായി പുസ്തകത്തിന് പുറമെ കൂടുതല്‍ അറിവ് നേടുന്നതിനായി ഇതര മാര്‍ഗങ്ങളെ ആശ്രയിക്കാന്‍ കുട്ടികളെ പര്യാപ്തരാക്കാനുള്ള വഴികാട്ടലുകളും പുതിയ സിലബസില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ‌ അധ്യാപകസഹായിയിലെ പലവിവരങ്ങളും കുട്ടിക്ക് ടെക്സ്റ്റ് പുസ്തകങ്ങളിലൂടെ തന്നെ ലഭിക്കുന്നുണ്ടെന്നുള്ളതും പുതിയ മാറ്റത്തിന്റെ ഭാഗമാണ്. ഇവ പി.ഡി.എഫ് രൂപേണ പ്രസിദ്ധീകരിച്ചതു കൊണ്ടു തന്നെ ഇത്തവണ അധ്യാപകസഹായികള്‍ അധ്യാപകര്‍ക്കു മാത്രമല്ല, രക്ഷിതാക്കള്‍ക്കും ഉപകാരപ്രദമാകുമെന്നു തീര്‍ച്ച. 

UNIT 2

STANDARD 1 (Unit 2)
Integration Malayalam
Integration Mathematics
Integration Tamil medium
Kannada Mathematics
English
Sanskrit
Arabic
Kannada

STANDARD 3 (Unit 2)

Malayalam
Tamil
Arabic
Kannada
Sanskrit
English
Mathematics
EVS

STANDARD 5 (Unit 2)

Malayalam AT 
Tamil
Kannada AT
Arabic
Urdu
Hindi
English
Mathematics
Science
Social Science
Health and Physical Education
Sanskrit General
Sanskrit Oriental

STANDARD 7 (Unit 2)

Malayalam AT
Tamil
Kannada AT
Arabic
Hindi
Urdu
English
Mathematics
Science
Social Science
Health and Physical Education
Sanskrit General
Sanskrit Oriental

UNIT 1

STANDARD 1
Readiness package Integration Malayalam
Integration Malayalam
Integration Mathematics
Integration Tamil medium
Integration Kannada medium
Readiness Package English
Readiness Package Tamil
English
Sanskrit
Arabic

STANDARD 3
Malayalam
Tamil
Arabic
Kannada
Sanskrit
English
Mathematics
EVS

STANDARD 5
Malayalam 
Tamil
Kannada
Arabic
Urdu
Readiness Package Urdu
Hindi
English
Mathematics
Science
Social Science
Sanskrit General
Sanskrit Oriental


STANDARD 7
Malayalam 
Tamil
Kannada
Arabic
Hindi
Urdu
English
Mathematics
Science
Social Science
Sanskrit General
Sanskrit Oriental

Income Tax Return - E Filing

Income Tax Return - E Filing


നികുതിദായകരായ വ്യക്തികൾക്ക് 2013-14 സാമ്പത്തികവർഷത്തെ Income Tax Return സമർപ്പിക്കാനുള്ള സമയപരിധി 2014 ഏപ്രിൽ 1 മുതൽ ജൂലൈ 31 വരെയാണ്. Chapter VI A കിഴിവുകൾക്ക് മുമ്പുള്ള വരുമാനം 2 ലക്ഷത്തിൽ കൂടുതലുള്ളവരെല്ലാം റിട്ടേണ്‍ സമർപ്പിക്കണം. Total Assassable Income 5 ലക്ഷത്തില്‍ കുറവുള്ളവര്‍ക്ക് റിട്ടേണ്‍ സഹജ് (ITR 1)ഫോറത്തില്‍ തയ്യാറാക്കി ഇന്‍കം ടാക്സ് ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കുകയോ e filing നടത്തുകയോ ആവാം. 5 ലക്ഷത്തിൽ കൂടുതൽ ഉള്ളവർ E Filing നടത്തണംഎന്ന് നിർബന്ധമുണ്ട്.
Income Tax Departmentന്‍റെ E Filing സൈറ്റില്‍ PAN രജിസ്റ്റര്‍ ചെയ്ത ശേഷമാണ് E Filing നടത്തേണ്ടത്. മുന്‍വര്‍ഷം E Filing നടത്തിയിട്ടുണ്ടെങ്കില്‍ അന്ന് രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഉള്ള UserID യും Password ഉം ഉപയോഗിച്ചാണ് ഈ വര്‍ഷവും E Filing ചെയ്യേണ്ടത്.
(അതിനെക്കുറിച്ച് പോസ്റ്റിന്‍റെ അവസാനഭാഗത്ത്‌ വിവരിച്ചിരിക്കുന്നു).

  • Registration for E Filing
പുതുതായി രജിസ്റ്റര്‍ ചെയ്യാന്‍ "New to E Filing" എന്നതിന് താഴെയുള്ള "Register Yourself" എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click on the image to enlarge it
അപ്പോള്‍ തുറക്കുന്ന Registration Formല്‍ 'Select User Type' എന്നതിന് കീഴെയുള്ള "Individual"ന് തൊട്ടു മുമ്പുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്യുക. താഴെയുള്ള Continue ക്ലിക്ക് ചെയ്യുക.
 
Click on the image to enlarge
അടുത്ത പേജില്‍ PAN നമ്പര്‍, Surname, Date of birth, E mail ID, Mobile Number എന്നിവ ചേര്‍ക്കുക. നക്ഷത്രചിഹ്നമുള്ള ഫീല്‍ഡുകള്‍ നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടവയാണ്. തുടര്‍ന്നു Continue ക്ലിക്ക് ചെയ്യുക.  
Click on the image to enlarge it
(Surname കൃത്യമായി അറിയാന്‍ ഈ ലിങ്കില്‍ PAN നമ്പര്‍ ചേര്‍ത്ത് കണ്ടുപിടിക്കാം. CLICK HERE.) കൃത്യമായ വിവരങ്ങള്‍ ചേര്‍ത്താല്‍ Registration Form ലഭിക്കും.
Click on the image to enlarge it
User ID യായി PAN നമ്പര്‍ വന്നിരിക്കുന്നത് കാണാം. താഴെയുള്ള നക്ഷത്രചിഹ്നമുള്ള കള്ളികള്‍ നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടവയാണ്.
  • Password - ഇതില്‍ ഇംഗ്ലീഷ് ചെറിയ അക്ഷരവും വലിയ അക്ഷരവും അക്കവും special character ഉം ഉണ്ടാവണം. 8 മുതല്‍ 14 വരെ സ്ഥാനങ്ങള്‍ ഉണ്ടാവണം.
  • Confirm Password - password വീണ്ടും അടിക്കുക.
  • അതിനു താഴെയുള്ള primary, secondary ചോദ്യോത്തരങ്ങള്‍ ചേര്‍ക്കുക.
  • Mobile number, E Mail ID എന്നിവ ചേര്‍ക്കുക.
  • Current Addressല്‍ നക്ഷത്രചിഹ്നമുള്ള എല്ലാ കളങ്ങളും പൂരിപ്പിക്കുക.
  • Capcha Code ആയി നല്‍കിയ അക്കങ്ങള്‍ താഴെ ചേര്‍ത്ത് "Submit" ക്ലിക്ക് ചെയ്യുക.
ഇത്രയും ചെയ്തു കഴിഞ്ഞാല്‍ ഒരു mail വന്നിരിക്കും. Primary Email ആയി നല്‍കിയ mail തുറക്കുക. അതില്‍ DONOTREPLY@incometaxindiaefiling.gov.in ല്‍ നിന്നുള്ള mail തുറന്ന് അതില്‍ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. അപ്പോള്‍ പുതിയൊരു പേജ് തുറക്കും.
Click on the image to enlarge it
മൊബൈലില്‍ വന്ന മെസ്സേജ് തുറന്ന് അതില്‍ വന്നിരിക്കുന്ന PIN Number ഈ പേജില്‍ അടിച്ചു കൊടുത്ത് 'Submit' ക്ലിക്ക് ചെയ്യുക. The User ID is successfully activated എന്ന് കാണിക്കുന്ന പേജ് തുറക്കും. ഇതോടെ രജിസ്ട്രെഷന്‍ പൂര്‍ത്തിയായി. അതിനു താഴെയുള്ള click here to login ല്‍ ക്ലിക്ക് ചെയ്ത് നേരിട്ട് login ചെയ്യാം.
Click on the image to enlarge it
login ചെയ്തു കഴിഞ്ഞാല്‍ വരുന്ന ആദ്യ പേജില്‍ User ID, Password, Date of birth എന്നിവ ചേര്‍ത്ത് "Login" ക്ലിക്ക് ചെയ്ത് ലോഗിന്‍ ചെയ്യാം.
Click on the image to enlarge it
അതില്‍ കാണുന്ന 'e File' ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന dropdown listല്‍ 'Prepare and submit online ITR' ക്ലിക്ക് ചെയ്യുക.
  • ITR form Name ന് ITR 1 സെലക്ട്‌ ചെയ്യുക.
  • Assessment Year 2014-15 സെലക്ട്‌ ചെയ്യുക.
  • Prefill address with എന്നതിന് From PAN database സെലക്ട്‌ ചെയ്ത് 'Submit' ക്ലിക്ക് ചെയ്യുക.
അപ്പോള്‍ തുറക്കുന്ന പേജില്‍ Instructions, Personal information, Income Details, Tax Details, Tax paid and Verification, 80G എന്നിങ്ങനെ 6 ടാബുകള്‍ കാണാം. 
Click on the image to enlarge.
ഇവയില്‍ Personal Information മുതല്‍ Tax paid and Verification വരെയുള്ള ടാബുകളില്‍ നമുക്ക് വിവരങ്ങള്‍ ചേര്‍ക്കാനുണ്ട്. ഇപ്പോള്‍ തുറന്നിരിക്കുന്ന instructions ല്‍ നമുക്ക് ഏതാനും നിര്‍ദേശങ്ങള്‍ കാണാം. വിവരങ്ങള്‍ ചേര്‍ക്കുന്ന അവസരത്തില്‍ "back" ക്ലിക്ക് ചെയ്യുകയോ backspace ബട്ടണ്‍ അമര്‍ത്തുകയോ ചെയ്‌താല്‍ നാം logout ചെയ്യപ്പെടും. Grey കളറിലുള്ള സെല്ലുകളില്‍ ഒന്നും രേഖപ്പെടുത്തേണ്ടതില്ല. വിവരങ്ങള്‍ ചേര്‍ക്കുന്നതിന്റെ ഇടയില്‍ "Save Draft" ബട്ടണില്‍ ക്ലിക്ക് ചെയ്തു അത് വരെ ചേര്‍ത്ത വിവരങ്ങള്‍ save ചെയ്യുന്നത് നല്ലതാണ്.
  • Personal Information
Data enter ചെയ്യുന്നതിനായി ആദ്യം Personal Information ടാബ് ക്ലിക്ക് ചെയ്യുക. 
Click on the image to enlarge it
 അപ്പോള്‍ തുറക്കുന്ന ടാബില്‍ മിക്കവാറും സെല്ലുകളില്‍ Data ഉണ്ടായിരിക്കും. നക്ഷത്രചിഹ്നമുള്ള ഏതെങ്കിലും സെല്ലില്‍ വിവരങ്ങള്‍ ഇല്ലെങ്കില്‍ അവ ചേര്‍ക്കണം. ഏതെങ്കിലും data മാറ്റാനുണ്ടെങ്കില്‍ അവ മാറ്റുകയും ആവാം. E mail , mobile number എന്നിവ കൃത്യമായി നല്‍കുക. Income Tax Ward/Circle എന്ന സെല്ലില്‍ വീട് സ്ഥിതി ചെയ്യുന്ന ഇന്‍കംടാക്സ് വാര്‍ഡിന്‍റെ നമ്പര്‍ ആണ് ചേര്‍ക്കേണ്ടത്. Ward/Circle അറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക CLICK HERE
Click on the image to enlarge it
  • E Mail Address, Mobile Number എന്നിവ അതിനായുള്ള കള്ളികളില്‍ ചേര്‍ക്കുക.
  • Employer Category യില്‍ Government എന്ന് സെലക്ട്‌ ചെയ്യാം.
  • Filing Status ല്‍ ടാക്സ് അടച്ചത് തിരിച്ചു കിട്ടാനോ ഇനിയും അടയ്ക്കാനോ ഇല്ലെങ്കില്‍ Nil Tax Balance എന്നത് സെലക്ട്‌ ചെയ്യാം. അടച്ച Tax തിരിച്ചു കിട്ടനുണ്ടെങ്കില്‍ Tax Refundable സെലക്ട്‌ ചെയ്യുക.
  • Residential Status എന്നിടത്ത് Resident ആണ് വേണ്ടത്.
  • Return filed under section.. എന്നതിന് ചുവടെ സമയപരിധിക്കുള്ളിലാണ് ഫയല്‍ ചെയ്യുന്നതെങ്കില്‍ "On or before due date" എന്ന് തെരഞ്ഞെടുക്കുക.
  • Whether original or Revised Return എന്നതിന് Original ആവും ഉള്ളത്.
  • Whether person governed by Portugease Civil Code എന്നിടത്ത് No ചേര്‍ക്കുക.
  • ഇത്രയും ചേര്‍ത്തി കഴിഞ്ഞാല്‍ Save Draft ക്ലിക്ക് ചെയ്ത്‌ അത് വരെ ചേര്‍ത്ത data save ചെയ്യാം.
  • Income Details
Income Details ടാബ് ക്ലിക്ക് ചെയ്‌താല്‍ പുതിയ ഫോം ലഭിക്കും. 
Click on the image to enlarge it
Income from Salary/Pension എന്നതിന് നേരെ Form16 അല്ലെങ്കില്‍ Statementല്‍ Professional Tax കുറച്ച ശേഷം ഉള്ള സംഖ്യ ചേര്‍ക്കുക. Income from one house property എന്നതിന് നേരെ Housing loan interest മൈനസ് ചിഹ്നം ചേര്‍ത്ത് നല്‍കുക. Type of House Property യില്‍ Self Occupied സെലക്ട്‌ ചെയ്യുക. Deductions under Chapter VI A എന്നതിന് ചുവടെ 80C മുതലുള്ള ഓരോ Deductionഉം എത്രയെന്നു ചേര്‍ക്കുക. Relief u/s 89A എന്നയിടത്ത് 10E ഫോം ഉപയോഗിച്ച് കിഴിവ് നേടിയെങ്കില്‍ അത് ചേര്‍ക്കുക. അതോടെ ആ പേജിന്‍റെ താഴെ അടയ്ക്കെണ്ടതായ ടാക്സ് എത്രയെന്നു കണക്കാക്കപ്പെട്ടിട്ടുണ്ടാവും.  (Interest u/s 234 A,B,C എന്നീ കോളങ്ങളില്‍ ഏതെങ്കിലും സംഖ്യ കാണുന്നുണ്ടെങ്കില്‍ അത് Tax Details എന്ന ഷീറ്റില്‍ വിവരങ്ങള്‍ ചേര്‍ക്കുന്നതോടെ മാറിയേക്കും.)    ഇനി അടുത്ത ടാബ് ആയ Tax Details ക്ലിക്ക് ചെയ്യാം.
  • Tax Details
Click on the image to enlarge it
ഈ പേജില്‍ ശമ്പളത്തില്‍ നിന്നും കുറച്ച ടാക്സിന്‍റെ കണക്ക് ആണ് നമുക്ക് നല്‍കുവാനുള്ളത്‌. ഇതില്‍ Sch TDS1 എന്ന പട്ടികയില്‍ ആണ് വിവരങ്ങള്‍ ചേര്‍ക്കേണ്ടത്.
  • Tax Deduction account Number എന്ന കോളത്തില്‍ ശമ്പളം ലഭിച്ച സ്ഥാപനത്തിന്‍റെ TAN നമ്പര്‍ നല്‍കുക.
  • Name of Employer സ്ഥാപനത്തിന്‍റെ പേര് ചേര്‍ക്കുക.
  • Income under Salary എന്നിടത്ത് Income Details എന്ന പേജില്‍ ഒന്നാമതായി കാണിച്ച (Income from Salary) സംഖ്യ ചേര്‍ക്കുക.
  • Tax Deducted എന്നിടത്ത് ആ സ്ഥാപനത്തില്‍ നിന്ന് ശമ്പളത്തില്‍ നിന്ന് കുറച്ച ടാക്സ് ചേര്‍ക്കുക.
രണ്ടാമതൊരു സ്ഥാപനത്തില്‍ നിന്നും ടാക്സ് കുറച്ചുവെങ്കില്‍ തൊട്ടു താഴെയുള്ള "ADD" ക്ലിക്ക് ചെയ്ത് ഒരു വരി കൂടി ചേര്‍ത്ത് അവിടെ ആ സ്ഥാപനത്തില്‍ നിന്നുള്ള വിവരങ്ങള്‍ ചേര്‍ക്കണം. ഇനി Save Draft ക്ലിക്ക് ചെയ്ത് അതുവരെയുള്ള വിവരങ്ങള്‍ save ചെയ്യാം. ശേഷം Tax paid and Verification എന്ന ടാബ് ക്ലിക്ക് ചെയ്തു തുറക്കാം.
  • Tax paid and Verification
Click on the image to enlarge it
  • D15-Total TDS Claimed എന്ന കോളത്തില്‍ ആകെ ശമ്പളത്തില്‍ നിന്നും കുറച്ച ടാക്സ് വന്നിരിക്കും.
  • D19-Account Number - ഇത് നിര്‍ബന്ധമായും ചേര്‍ക്കണം. അടച്ച ടാക്സ് തിരിച്ചുകിട്ടാനുണ്ടെങ്കിലും ഇല്ലെങ്കിലും.
  • D20-Type of Account - ഏതു തരം Account ആണെന്ന് സെലക്ട്‌ ചെയ്യുക.
  • D21- IFSC Code- ബാങ്കിന്‍റെ IFSC കോഡ് ചേര്‍ക്കണം. അറിയില്ലെങ്കില്‍ കണ്ടുപിടിക്കാം. CLICK HERE
ഇനി Save Draft ക്ലിക്ക് ചെയ്ത് save ചെയ്ത ശേഷം ഇതു വരെ ചേര്‍ത്തിയ വിവരങ്ങള്‍ പരിശോധിച്ച് തെറ്റുകളില്ലെന്നും ഒന്നും വിട്ടുപോയിട്ടില്ലെന്നും ഉറപ്പു വരുത്തിയ ശേഷം "Submit" ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു ഡയലോഗ്‌ ബോക്സ്‌ തുറക്കും. അതില്‍ "OK" ക്ലിക്ക് ചെയ്യുക. റിട്ടേണ്‍ വിജയകരമായി ഫയല്‍ ചെയ്തു എന്ന് കാണിക്കുന്ന പുതിയ പേജ് അപ്പോള്‍ തുറക്കും.
Click on the image to enlarge it
അതില്‍ ചുവന്ന അക്ഷരത്തില്‍ കാണുന്ന "Click Here" to download ITR V ക്ലിക്ക് ചെയ്‌താല്‍ ITR V അതായത് Acknowledgement ഡൌണ്‍ലോഡ് ചെയ്യപ്പെടും. PDF ഫയല്‍ ആയുള്ള ITR V ഓപ്പണ്‍ ചെയ്യാന്‍ password ആവശ്യമായി വരും.  Small letter ആയി പാന്‍ നമ്പരും ജനനതിയ്യതിയും ആണ് password ആയി നല്‍കേണ്ടത്.  (ഉദാ. 1960 ജനുവരി 1 ജനനത്തിയതിയും ABCDE1234R പാന്‍ നമ്പരും എങ്കില്‍ abcde1234r01011960 ആയിരിക്കും പാസ്സ്‌വേര്‍ഡ്‌.  ഇത് പരിശോധിച്ച് ഒപ്പിട്ട് 120 ദിവസത്തിനുള്ളില്‍ ലഭിക്കത്തക്ക വിധം താഴെയുള്ള അഡ്രസ്സിലേക്ക് ഓര്‍ഡിനറി പോസ്റ്റ്‌ ആയോ സ്പീഡ് പോസ്റ്റ്‌ ആയോ അയയ്ക്കണം.) ഇത് എത്തിക്കഴിഞ്ഞ ശേഷമേ നമ്മുടെ റിട്ടേണ്‍ പ്രോസസ്സ് ചെയ്യപ്പെടുകയുള്ളൂ. വിലാസം - Income Tax Department- CPC, Post Bag No. 1, Electronic City Post Office, Bangalore- 560100, Karnataka. അയയ്ക്കുന്ന ITR V ല്‍ ഒപ്പിടാന്‍ മറക്കരുത്. ഒപ്പില്ലാത്തവ സ്വീകരിക്കപ്പെടില്ല.
  • E Filing of Registered Users
കഴിഞ്ഞ എതെങ്കിലും വര്‍ഷം E Filing നടത്തിയിട്ടുണ്ടെങ്കില്‍ അന്ന് E Filing ചെയ്യുന്നതിന് വേണ്ടിയുള്ള രജിസ്ട്രെഷന്‍ നടത്തിയിരിക്കും. അന്ന് ഉള്ളUser ID(PAN Number), password, Date of birth എന്നിവ ഉപയോഗിച്ച് ഈ വര്‍ഷവും ഇ ഫയലിംഗ് നടത്താം. (TRACESല്‍ PAN രജിസ്റ്റര്‍ ചെയ്തതും ഇതും വ്യത്യസ്തമാണെന്ന് ഓര്‍ക്കുമല്ലോ.) അതിനായി E Filing Portal ന്‍റെ മെയിന്‍ പേജില്‍ 'Registered User' എന്നതിന് താഴെയുള്ള 'Login Here' ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറക്കുന്ന പേജില്‍ UserID, Date of birth, Password എന്നിവ ചേര്‍ത്ത് 'Login' ക്ലിക്ക് ചെയ്യുക.
Click on the image to enlarge it
നിങ്ങള്‍ നേരത്തേ നല്‍കിയ Contact Details അപ്ഡേറ്റ് ചെയ്യപ്പെടുന്നുണ്ട്. അതിനായി തുറക്കുന്ന പേജില്‍ Primary Contact ന് കീഴെ ശരിയായ Mobile Number, E mail ID എന്നിവ ആണോ ഉള്ളതെന്ന് പരിശോധിക്കുക. തെറ്റുണ്ടെങ്കില്‍ തിരുത്തുക. 'Continue ' ക്ലിക്ക് ചെയ്യുക. ചേര്‍ത്തിയ വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കാന്‍ ഒരു dialogue box വരും അതിലും "Continue" ക്ലിക്ക് ചെയ്യുക.
Click on the image to enlarge it
ഇതോടെ നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ഒരു PIN Number മെസ്സേജ് ആയി വന്നിരിക്കും. ആ നമ്പര്‍ 'Mobile PIN' എന്നതിന് നേരെ ചേര്‍ക്കുക. ഇതോടൊപ്പം Primary Contact ല്‍ നല്‍കിയ E mail ലേക്ക് ഒരു മെയിലും വന്നിട്ടുണ്ടാവും. Mail തുറന്ന് അതില്‍ വന്ന PIN നമ്പര്‍ E mail PIN ന് നേരെ ചേര്‍ത്തി 'Confirm' ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന 'Successfully updated Contact Details' എന്ന മെസ്സേജ് ബോക്സില്‍ 'Continue' ക്ലിക്ക് ചെയ്യുക.
Click on the image to enlarge it
അപ്പോള്‍ തുറക്കുന്ന പേജില്‍ കാണുന്ന 'e File' ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന dropdown listല്‍ 'Prepare and submit online ITR' ക്ലിക്ക് ചെയ്യുക. ഇനി ചെയ്യേണ്ട കാര്യങ്ങള്‍ പുതുതായി രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ളത് തന്നെ. ഈ പോസ്റ്റിന്‍റെ ആദ്യഭാഗം നോക്കുമല്ലോ.